ദോഹ: നമ്മടെ പാലക്കാട് പ്രവർത്തന ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. വേൾഡ് കെഎംസിസി വൈസ് പ്രസിഡണ്ട് എസ്എഎം ബഷീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ......
കുവൈത്തിൽ വിഷമദ്യദുരന്തം. വിഷമദ്യം കഴിച്ച പത്ത് പ്രവാസികൾ മരിച്ചെന്നാണ് റിപ്പോർട്ട്.......

ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ എല്ലാ ഔട്ട് ലെറ്റുകളിലും 1 ടു 9 പ്രൊമോഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഒരു റിയാൽ മുതൽ ഒമ്പത് റിയാൽ വരെ വിലയുള്ള നിരവധി വൈവിദ്യമാർന്ന ഉത്പന്നങ്ങൾ ഈ പ്രൊമോഷനിലൂടെ സ്വന്തമാക്കാം.
ഇതിനോടകം തന്നെ ഖത്തറിലെ റിട്ടെയിൽ രംഗത്ത് 10, 20, 30 പ്രോമോഷനടക്കം ഒട്ട നവധി പ്രമോഷനുകൾ അവതരിപ്പിച്ച് ഉപഭോക്തൃ മനസ്സിൽ വലിയ സ്ഥാനം നേടിയ സ ഫാരി അവതരിപ്പിക്കുന്ന പുതിയ പ്രമോഷൻ 1 ടു 9 ഖത്തർ റിയാൽ പ്രമോഷനിലൂടെ ഏകദേശം അയ്യായിരത്തോളും ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി വൻ വിലകുറ വിൽ ലഭ്യമാക്കിയിട്ടുള്ളത്.
ചിക്കൻ ഗ്രില്ലഡ് ഹാഫ് വെറും 7 റിയാൽ 50 ദിർഹം, ഇന്ത്യൻ ബഫാലെ മീറ്റ് 500 ഗ്രാം വെറും 8 റിയാൽ 75 ദിർഹം, വൈറ്റ് എഗ്ഗ് 6 പീസ് ട്രൈ വെറും 2 റിയാലിന്, ബയാറ സ മോലിന 400ഗ്രാം 1റിയാൽ, വെറും 5 റിയാലിന് വിവിധ ഇനം പെർഫ്യൂമുകൾ, ഏരിയൽ ഡിറ്റർജെന്റ് പൗഡർ 1 കിലോ വെറും 6 റിയാൽ 75 ദിർഹമിന്, വെറും 1 റിയാലിന് ഇയർഫോൺ, 9 റിയാലിന് ഇലക്ട്രിക്ക് കെറ്റിൽ, വൻ വിലകുറവിൽ കളിപ്പാട്ടങ്ങൾ തുട ങ്ങി ബേക്കറി, ഗ്രോസറി, കോസ്മെറ്റിക്സ്, പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, ഐടി ഉത്പന്നങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫൂട്ട് വെയർ, ബാഗ്സ് അടക്കം എല്ലാ വിഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് സഫാരി ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളത്.
വളരെ കുറഞ്ഞ വിലയിൽ മികച്ച നിലവാരത്തിലുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ അട ക്കം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രൊമോഷൻ ഒരു സുവർണ്ണാവസരം ത ന്നെയാണ് ഒരുക്കുന്നത്. ......
ദോഹ: ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ സ്കൈ ഫോട്ടോഗ്രാഫി - മാസ്റ്റർ ദി ആർട്ട് ഓഫ് സ്കൈ ഫോട്ടോഗ്രാഫി - ആസ്ട്രോഫോട്ടോഗ്രഫി വർക്ക്ഷോപ്പ്
സംഘടിപ്പിച്ചു.ഐസിസി അശോക ഹാളിൽനടന്ന പരിപാടിയിൽഫോട്ടോ ഗ്രാഫിയിൽ തല്പരരായ നിരവധിപേർ പങ്കാളിത്തം വഹിച്ചു.വൈഡ് ഫീൽഡ് മിൽക്കി വേ ഫോട്ടോഗ്രാഫി, സ്റ്റാക്കിംഗ് & പ്രോസസ്സിംഗ്, ഡീപ് സ്കൈ ഇമേജിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ശില്പശാലയിൽ പരിചയപ്പെടുത്തി.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ സെഷൻ സ്പീക്കർ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ അജിത് എവറസ്റ്റ് ക്ലാസ് നയിച്ചു.ഐസിസി ഫോട്ടോഗ്രാഫി ക്ലബ് പ്രസിഡന്റ് സജീവ് കൃഷ്ണൻ,ഐസിസി ഫോട്ടോഗ്രാഫി ക്ലബ്ബ് ജനറൽ കൺവീനർ ദീപ്ഷിക ഭാട്ടിയ,
ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ......
തൃത്താല . മറ്റുള്ളവരെ സ്നേഹിക്കാന് പഠിക്കുന്നതിന് സ്കൂളിലോ കോളേജിലോ സിലബസില്ലെന്നും അത് ജീവിതത്തിലൂടെ തന്നെ പഠിക്കണമെന്നും പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന് അഭിപ്രായപ്പെട്ടു. ......
മാപ്പിള പാട്ടിനും, മാപ്പിള നാടിന്റെ ഹൃദയത്തിൽ നിന്ന് ജനിച്ച എല്ലാ കലാ രൂപങ്ങൾക്കും മാത്രമായി സ്റ്റാർ വോയ്സ് ഖത്തർ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഉദ്ഘാടനം നിർവഹിച്ച മാപ്പിള കലാ വേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പ്രോഗ്രാം ഇശൽ രാവ് എന്ന മനോഹര നാമത്തിൽ മതാർകദീം റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ വെച്ച് നടന്നു.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ ഉദ്ഘാടകനായിരുന്നു. ......